വടകര എം യു എം ഹൈസ്കൂളിൽ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു.

വടകര: മലയാള സാഹിത്യത്തിന് തന്റെതായ പുതിയൊരു ഭാഷാ ശൈലി സമ്മാനിച്ച്് അനശ്വരമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ 29ാം ചരമ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടകര എം.യു.എം ഹൈസ്‌ക്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബഷീര്‍ ദിനാചരണം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനൂപ് ്്അനന്തന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ എന്‍.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വി.സി.വി നാസര്‍, പി.സാജിത, കെ.ലൈല, ബഷീര്‍ കറുത്തേടത്ത്് തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെവി സക്കരിയ്യ സ്വാഗതവും സുനീന നന്ദിയും പറഞ്ഞു. ബഷീര്‍ കഥാ പാത്രങ്ങളുടെ വേഷത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ ചടങ്ങിന് കൊഴുപ്പേകി.  


Post a Comment

Previous Post Next Post

WB AD


 


 

LIVE