ഒഞ്ചിയം പാലം ദർശന കലാകായിക സമിതി പ്രതിഭാ സംഗമവും ആധാർ മേളയും സംഘടിപ്പിച്ചു.


ഒഞ്ചിയം പാലം ദർശന കലാകായിക സമിതി ഭാരതീയ തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ ആധാർ മേള സംഘടിപ്പിച്ചു. നൂറ്റി ഇരുപതോളം പേർക്ക് ആധാർ പുതുക്കാനും തെറ്റുകൾ തിരുത്താനും മേള സഹായകമായി തപാൽ വകുപ്പ്  സിസ്റ്റം അഡ്മിനിസ്ട്രേറ്റർ  ഭവിൻ ഒ.കെ പോസ്റ്റൽ അസിസ്റ്റൻ്റുമാരായ ഷഹറാസ് ഇ, ജിതിൻ എം കെ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി. 

പ്രതിഭാ സംഗമം തില്ലേരി ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. 18 + സിനിമയുടെ കഥാകൃത്ത് രാജേഷ് വരിക്കോളി മുഖ്യ അതിഥിയായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ പ്രഫഷണൽ നാടക മത്സരത്തിൽ സ്പെഷൽ ജൂറി പുരസ്ക്കാരത്തിന് അർഹരായ അഭിനവ് ഒഞ്ചിയം, അളകാ ബാബു എന്നിവരെയും SSLC +2 പരീക്ഷകളിലും കലാമേളകളിലും മികവു പുലർത്തിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.  പ്രജിത്ത് സ്നേഹശ്രീ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.റിനീഷ്, ഷാജു പട്ടറത്ത്, പി.സുരേഷ് ബാബു, റിജു എൻ.കെ, കെ.കെ റഹീം എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി റിജു. എൻ.കെ (പ്രസിഡണ്ട്), പി.സുരേഷ് ബാബു ( വൈസ് പ്രസിഡണ്ട്) കെ റിനീഷ് (സെക്രട്ടറി), കെ.ടി.കെ രജീഷ് (ജോ. സെക്രട്ടറി ) പ്രജിത്ത് സ്നേഹശ്രീ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു


Post a Comment

Previous Post Next Post

WB AD


 


 

LIVE