നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം.

 



നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറുടെ കോളറില്‍ കയറി പിടിക്കുകയായിരുന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്

Post a Comment

Previous Post Next Post

WB AD


 


 

LIVE