മികച്ച മാധ്യമ പ്രവർത്തകനുള്ള എം.പി.വീരേന്ദ്രകുമാർ സ്മാരക എന്റോവ്മെന്റ് മാതൃഭൂമി വടകര ലേഖകൻ പി.ലിജീഷിന്

ഓർക്കാട്ടേരി: മികച്ച മാധ്യമ പ്രവർത്തകനുള്ള എം.പി.വീരേന്ദ്രകുമാർ സ്മാരക എന്റോവ്മെന്റ് മാതൃഭൂമി വടകര ലേഖകൻ പി.ലിജീഷിന് കൈമാറി. ഓർക്കാട്ടേരി പൗർണമി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ പുരസ്കാര ചടങ്ങും ഉന്നത വിജയികൾക്കുള്ള ആദരവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൗർണമി പ്രസിഡന്റ് എൻ.ബാബു അധ്യക്ഷത വഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരൻ ഉന്നത വിജയികളെ അനുമോദിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാർ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്. എസ്. എസ്. നെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി.നിഷ പ്ലസ്. ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. റാങ്ക് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം ഏറാമല പഞ്ചായത്ത് മെമ്പർ കെ.പി.ബിന്ദു നിർവഹിച്ചു. കെ.കെ.കൃഷ്ണൻ, പി.കെ. കുഞ്ഞിക്കണ്ണൻ, സി.പി.രാജൻ, കുനിയിൽ രവീന്ദ്രൻ, എൻ.കെ.ഗോപാലൻ, കണ്ടോത്ത് നാരായണൻ, കെ.ഇ.ഇസ്മയിൽ, പി.കെ.റാഫി, പി.ലിജീഷ്, മധുമോഹൻ കെ.കെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE