മണിയൂർ :മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഉയരെ'യുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പരിപോഷണ പരിപാടിക്ക് തുടക്കമായി. SWEETS (Specially Wired English Enrichment for Teachers and Students)എന്ന് നാമകരണം ചെയ്ത പരിപാടി ആദ്യഘട്ടത്തിൽ അധ്യാപക ശാക്തീകരണത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്.മണിയൂരിലെ 26 പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും സ്വയം സന്നദ്ധരായ 32 ടീച്ചേഴ്സിന് ഒരു അധ്യായന വർഷം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിക്ക് കീഴൽമുക്കിലുള്ള മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് തുടക്കമായി.വിദ്യാലയത്തിലെ അധ്യയന സമയം നഷ്ടപ്പെടുത്താത്ത രീതിയിലാണ് പരിശീലന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.എല്ലാ ദിവസവും ഒരു മണിക്കൂർ ഗൂഗിൾ മീറ്റിൽ അധ്യാപക സംഗമങ്ങൾ നടക്കും.ആറ് ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ടാണ് അധ്യാപക സംഗമങ്ങൾ നടക്കുക.ഓരോ ആഴ്ചയിലും ഒഴിവു ദിവസങ്ങളിൽ ഇംഗ്ലീഷ് ഭാഷാ വിദഗ്ധരുടെ മേൽനോട്ടത്തിൽ നേരിട്ടുള്ള അധ്യാപക സംഗമങ്ങളും ഉണ്ടാകും.കോഴിക്കോട് ഡയറ്റിന്റെയും ജില്ലാ ഇംഗ്ലീഷ് സെന്ററിന്റെയും നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനങ്ങളും ഇവർക്കായി ഒരുക്കുന്നുണ്ട്.പരിപാടിയുടെ ഉദ്ഘാടനം മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് നിർവഹിച്ചു.കൊഴുക്കല്ലൂർ ഹയർസെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് പഠനത്തിൽ വിസ്മയം തീർത്ത എൻ കെ ബാലൻ മാസ്റ്റർ ഇംഗ്ലീഷ് ഭാഷ പഠനതന്ത്രങ്ങളും രീതിശാസ്ത്രങ്ങളും അധ്യാപകരെ പരിചയപ്പെടുത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ,ഉയരെ കോഡിനേറ്റർ ലിനീഷ് വി , പി. ഇ.സി കൺവീനർ ബിനീഷ്.പി എന്നിവർ സംബന്ധിച്ചു.SWEETS കൺവീനർ റിൻഷാദ് കെ സ്വാഗതവും പി കെ ധന്യ നന്ദിയും പറഞ്ഞു.
മണിയൂരിൽ ഇനി ഇംഗ്ലീഷ് പഠനം സ്വീറ്റാകും
NEWS DESK
0
Tags
പ്രാദേശികം
Post a Comment