ഡോ: ടി വി സഈദ് ഹുദവിക്കും, യു വി യൂനുസ് ഹസനും നാദാപുരത്തെ പൗരാവലിയുടെ ആദരം.


നാദാപുരം ഐക്യരാഷ്ട്രസഭയുടെ വേൾഡ് പീസ് ഇൻസ്റ്റിട്ട്യൂട്ടിൻ്റെ ഓണററി ഡോക്ടറേറ്റ് ലഭിച്ച ഡോ: ടി വി സഈദ് ഹുദവിക്കും, മീഡിയ വൺ ബിസിനസ് എക്സലൻസി അവാർഡ് നേടിയ യു വി യൂനുസ് ഹസനും നാദാപുരം പൗരാവലിയുടെ സ്നേഹാദരം.
ഇ കെ വിജയൻ എംഎൽഎ ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: സജീവൻ അധ്യക്ഷനായി.ഡോ ഹമീദ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.സി എച്ച് ബാലകൃഷണൻ , ഇ സിദ്ധീഖ് മാസ്റ്റർ, എം കെ അഷ്റഫ് ,സി രാഗേഷ്, കോടോത്ത് അന്ത്രു,സി കെ കെ അബ്ദുല്ല, ടി ബാബു, കെ ജി ലതീഫ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ: ഫൈസൽ സ്വാഗതവും ജാഫർ ഏരത്ത് നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post

WB AD


 


 

LIVE