സി. കുമാരൻ ലൈബ്രറിഒന്നാം വാർഷികം:പ്രതിഭാസംഗമം സംഘടിപ്പിച്ചു.

കല്ലാച്ചി: സാമൂഹിക സാംസ്കാരിക പ്രവർത്തകനും ജനപ്രതിനിധിയും സി.പി.ഐ നേതാവുമായ 
സി കുമാരന്റെ സ്മരണയിലുള്ള
സി. കുമാരൻ സ്മാരക ലൈബ്രററിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് ദാനവും
പ്രഭാഷണവും സംഘടിപ്പിച്ചു.
കല്ലാച്ചിയിൽ നടന്ന പരിപാടി ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് അഡ്വ: പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു.
ജനാധിപത്യ ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ 
വി.കെ സുരേഷ് ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വരെ ഉപഹാരം നത്കി ആദരിച്ചു.
കവി ശ്രീനി എടച്ചേരി,
രജീന്ദ്രൻ കപ്പള്ളി, നിഷ മനോജ്, എം ടി ബാലൻ, ശ്രീജിത്ത് മുടപ്പിലായി, മോഹനൻ ദാസ് മാസ്റ്റർ പ്രസംഗിച്ചു.
ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും സന്തോഷ് കക്കാട്ട് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

WB AD


 


 

LIVE