കോഴിക്കോട് ഫറോക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക് പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി സ്വദേശി ജിതിൻ (31)ആണ് മരിച്ചത്. ജിതിന്റെ ഭാര്യ വര്‍ഷയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെയാണ് ഫറോക് പാലത്തിൽ നിന്നും ഇരുവരും പുഴയിൽ ചാടിയത്.
ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ ദമ്പതികളിൽ ഭർത്താവിനായി തിരച്ചിൽ തുടരുകയായിരുന്നു. മഞ്ചേരി സ്വദേശികളായ ജിതിൻ-വര്‍ഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാൽ വര്ഷയെ ഉടൻ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജിതിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചിരുന്നു.
പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം. രണ്ടുപേർ പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
Post a Comment