പേരാവൂർ (കണ്ണൂർ): വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 10:00-മണിക്ക് പേരാവൂർ സെന്റ് ജോസഫ് പള്ളിയിൽ.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റുമക്കൾ: ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ്.
മരുമക്കൾ: ജീൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, അഞ്ചു ബോബി ജോർജ്, ബെന്നി, പരേതയായ ബീന.
Post a Comment