സിപിഐഎമ്മിന് കപടമുഖം; ഇ ടി മുഹമ്മദ് ബഷീർ



 സിപിഐഎമ്മിന് ഒരുകാര്യത്തിലും ആത്മാർത്ഥതയില്ലെന്നും ഏതുകാര്യത്തിലും അവർ ഇരട്ട മുഖമാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ. ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ മുസ്ലിംലീഗിന് ക്ഷണം കിട്ടിയെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇ ടി മുഹമ്മദ് ബഷീറിൻ്റെ പ്രതികരണം.

ഇഎംഎസ് രാജ്യത്ത് ഏക സിവിൽകോഡ് എന്നുള്ള ആശയം ചർച്ചയ്ക്കിട്ടതോടെയാണ് കേരളത്തിലും ഇതുസംബന്ധിച്ച ചർച്ചയ്ക്ക് തുടക്കമായത്. ഇരട്ടത്താപ്പ് സമീപനമാണ് സിപിഐഎമ്മിനുള്ളതെന്ന് ഇടി മുഹമ്മദ് ബഷീർ ആവർത്തിച്ചു. ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും ഒക്കെയുള്ള സമൂഹത്തിൽ അവരുടെ രാഷ്ട്രീയ താൽപര്യത്തിനതീതമായ ഒരുകാര്യത്തിലും സിപിഐഎമ്മിന് താൽപര്യമില്ല.


Post a Comment

Previous Post Next Post

WB AD


 


 

LIVE