തട്ടാറത്ത് ജയൻ അനുസ്മരണം നടത്തി.



നാദാപുരം : പേരോട്ടെ സിപിഐ എം പ്രവർത്തകൻ തട്ടാറത്ത് ജയൻ 23-ാം രക്തസാക്ഷി വാർഷിക ദിനം തൂണേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. പതാക ഉയർത്തൽ, പുഷ്പ്പാർച്ച ,അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം സിപിഐ എം ജില്ലാ കമ്മറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
കനവത്ത് രവി അധ്യക്ഷനായി.ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്,സി എച്ച് മോഹനൻ, നെല്ലിയേരി ബാലൻ,പി കെ സുകുമാരൻ ,എൻ ആർ നാണു, ടി പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. 
പടം.. പേരോട് തട്ടാറത്ത് ജയൻ അനുസ്മരണം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE