തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അടുത്ത  പറമ്പിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഇന്ന് രാവിലെ അയല്‍വാസിയുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  രാവിലെ കുളിമുറിയുടെ വാതില്‍ തുറന്ന്  കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്ചെന്ന് നോക്കിയപ്പോള്‍ അശ്വതി തൂങ്ങി മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. കിണറ്റിലേക്കുള്ള കപ്പിയും കയറും കെട്ടുന്ന ഭാഗത്തായിരുന്നു മൃതദേഹം.

Post a Comment

Previous Post Next Post

WB AD


 


 

LIVE