പൊട്ടിവീണ വൈദ്യുത ലൈനിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക് .

അരൂർ:അരൂരില്‍ വൈദ്യുതിക്കമ്പി പൊട്ടി വീണ് ബൈക്ക് യാത്രികന് പരിക്ക്. അരൂർ കല്ലുമ്പുറത്തെ ചരപ്പറമ്പത്ത് പ്രമോദ്  ആണ് രാവിലെ ജോലിക്ക് പോകുന്നതിനിടയില്‍ അരൂർ കോട്ട് മുക്കിനടുത്ത് നിന്ന് വൈദ്യുതി ലൈ‍ന്‍ പൊട്ടി വീണതിനെത്തുടര്‍ന്ന് ഷോക്കേറ്റത്. പൊട്ടിവീണ വൈദ്യുത കമ്പിയിൽ കുടുങ്ങിയ പ്രമോദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാവിലെ 6.45 ന് കല്ലാച്ചിയിലെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടയിലാണ് സംഭവം. ബൈക്കില്‍ പോകുമ്പോള്‍ വൈദ്യതി ലൈന്‍ പൊട്ടി തലയിലേക്ക് വീഴുകയും ലൈനിൽ കുടുങ്ങി തെറിച്ചു വീഴുകയുമായിരുന്നു. ഷോക്കേറ്റതിനാല്‍ അല്പ സമയം ഒന്നും മനസിലാകാതെ ആരുടേയും ശ്രദ്ധയിൽ പെടാതെ കിടക്കുകയായിരുന്നു. തെറിച്ചു വീഴുന്നതിനിടയിൽ ശരീരത്തിൽ നിന്ന് ലൈൻ വേർപെട്ടതാനാലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പ്രമോദ് പറഞ്ഞു. പിന്നീട് വന്ന അടുത്തുള്ള കടയിലെ ഒരാളാണ് പരിസരവാസികളെ വിവരം അറിയിച്ചത്. കെ.എസ്.ഇ.ബി യിൽ അറിയിച്ച് ലൈൻ ഓഫ് ചെയ്തതോടെ ലൈൻ റോഡിൽ നിന്ന് മാറ്റുകയായിരുന്നു. പ്രമോദിൻ്റെ കൈക്ക് പൊള്ളലേല്‍ക്കുകയും വീഴ്ചയില്‍ ചെറിയ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതർ പ്രമോദിനെ സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE