മണിപ്പുരിലേത് ബി.ജെ.പി. സർക്കാർ സ്‌പോൺസേഡ് കലാപം; സാജൻ ജോസഫ്.

കോഴിക്കോട് : മണിപ്പുരിലേത് ബി.ജെ.പി. സർക്കാർ സ്പോൺസേഡ് കലാപമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) .സംസ്ഥാന പ്രസിഡണ്ട് സാജൻ ജോസഫ് പറഞ്ഞു .മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിനു അറുതി വരുത്തുക എന്ന സന്ദേശവുമായി യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി നടത്തിയ സ്നേഹ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായുള്ള വംശീയ തർക്കങ്ങൾ വംശീയ കലാപമായി മാറിയ സാഹചര്യത്തിൽ അതിനെ വർഗീയകലാപമാക്കിയത് അവിടത്തെ സർക്കാരാണ്. പ്രശ്നം അവസാനിപ്പിക്കാൻ കേന്ദ്ര ഗവർമെൻറ് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു അധ്യക്ഷത വഹിച്ചു. കെ. പി രാധാകൃഷ്ണൻ, രാജൻ വർക്കി,പ്രദീപ് ചോമ്പാല, സലീം പുല്ലടി, മനോജ് ആവള, തോമസ് പീറ്റർ, രാജേഷ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.
 

Post a Comment

Previous Post Next Post

WB AD


 


 

LIVE