നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയെന്ന് വ്യാജരേഖ: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

  



നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിലായി. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് അറസ്റ്റിലായത്. 2021 - 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ പരിശോധനയിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്നു സമീഖാൻ. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.



Post a Comment

Previous Post Next Post

WB AD


 


 

LIVE