മുക്കാളി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ



 വടകര - തലശ്ശേരി ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന മീത്തലെ മുക്കാളിയിലാണ് ഏതാനും ദിവസങ്ങളായി ദേശീയ പാതയുടെ ഇരുവശങ്ങളിലും മണ്ണിടിയുന്നത്. പാതയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ആഴത്തിൽ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിൽ മഴ പെയ്തതോടെ മണ്ണിടിയുകയായിരുന്നു.ഇതോടെ പാതയുടെ കിഴക്ക് ഭാഗത്തുള്ള എട്ടോളം വീട്ടുകാർ ഭീതിയിലാണ്. പടിഞ്ഞാറ് ഭാഗത്ത് നിലവിലെ ദേശീയ പാതയിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ ചിലപ്പോൾ മണ്ണിടിയാനും സാദ്ധ്യതയുണ്ട്. രണ്ട് ദിവസം മുമ്പ് കെ കെ രമ എം.എൽ.എ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ വീണ്ടും മണ്ണിടിഞ്ഞതോടെ പ്രദേശവാസികൾ  പ്രതിഷേധിച്ചതിനെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമ്മാണക്കമ്പനിയായ വാഗാഡിന്റെ ഉദ്യോഗസ്ഥരും ചോമ്പാല പോലീസും  സ്ഥലത്തെത്തി പാതയുടെ വശങ്ങളിൽ കോൺക്രീറ്റ് ഗാഡറുകൾ സ്ഥാപിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post

WB AD


 


 

LIVE