കാലവർഷക്കെടുതി - ആയഞ്ചേരിയിൽ വീടൊഴിഞ്ഞു

കഠിനമായ മഴയിൽ വീടിനകത്ത് വെള്ളം കയറിയതിനാൽ ആയഞ്ചേരിയിൽ വരയാലിൽ നാണു ച്രാരുത ) യുടെ കുടുബം വീടൊഴിഞ്ഞു. ആയഞ്ചേരി കെ എസ് ഇ ബി ഓഫീനടുത്ത് താമസിക്കുന്ന നാണുവിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രിയാണ് മഴ വെള്ളം കയറിയത്. വീടിനടുത്തുള്ള തോട് ഒരു പറമ്പ് ഉടമ കെട്ടി കുടുക്കിയതാണ് വീട്ടിലേക്ക് വെള്ളം കയറാൻകാരണം. പരിസരത്തുള്ള വീടുകളും ഭീഷണി നേരിടുകയാണ്.
വാർഡ് മെമ്പർ ലതിക , വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രശ്ന പരിഹാരമുണ്ടാവണമെന്നാവശ്യ പെട്ട് നാട്ടുകാർ റവന്യൂ അധികൃതർക്കും , പഞ്ചായത്ത് സിക്രട്ടരിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

WB AD


 


 

LIVE