കെ.കെ.കണ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി.




ചോറോട് ഈസ്റ്റ്: പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപക സംഘടനാ നേതാവും സഹകാരിയും ചോറോട് പൊതുജന വായനശാലാ സ്ഥാപകനുമായിരുന്ന കെ.കെ കണ്ണൻ മാസ്റ്ററുടെ 24 മത് ചരമ വാർഷികം ആചരിച്ചു. എൽ.ജെ.ഡി ചോറോട് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൽ.ജെ.ഡി. ചോറോട് ഈസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് പി.കെ.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരൻ മാസ്റ്റർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം.നാരായണൻ, മണ്ഡലം സെക്രട്ടരി പ്രസാദ് വിലങ്ങിൽ ,കെ.രവീന്ദ്രൻ,കൊല്യോടി രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു എൽ.ജെ.ഡി ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി എം.എം.ശശി സ്വാഗതവും കെ.ടി.കെ ശേഖരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE