വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് ആയഞ്ചേരിയിൽ സർവകക്ഷികൾ ഒറ്റക്കെട്ട്

83 കോടി രൂപയുടെ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ കൂട്ടായ ശ്രമം -വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിന് ആയഞ്ചേരിയിൽ സർവകക്ഷികൾ ഒറ്റക്കെട്ട്

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ജൂലൈ 15 നകം സ്ഥലം വിട്ടു നൽകുന്നതിനെ കുറിച്ചുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലേരിയിൽ യോഗം ചേർന്നു.

 ജൂലൈ മൂന്നാം തീയതി രാവിലെ 9 മണിക്ക് വില്യാപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ പരിസരത്തുനിന്ന് കുറ്റ്യാടി എംഎൽഎയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷികൾ ഉൾപ്പെടുന്ന ബഹുജന കൂട്ടായ്മ ,ഭൂവുടമകളെ നേരിട്ട് സന്ദർശിച്ച് നിശ്ചയിച്ച സമയത്തിനകം തന്നെ രേഖകൾ ശേഖരിക്കാൻ തീരുമാനിച്ചു. കലാസമിതികൾ, വായനശാലകൾ, പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപനങ്ങൾ, പൗര പ്രമുഖർ എന്നിവരെ കൂടി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ വിപുലമാക്കാനും ,ഇതിനായി ബഹുജന കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

ഏതാനും ദിവസങ്ങൾക്കകം ഭൂമി വിട്ടു കിട്ടിയില്ലെങ്കിൽ റോഡിന് അനുവദിച്ച ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യം യോഗത്തിൽ ചർച്ച ചെയ്തു. 83 കോടിരൂപയ്ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് ആണ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്. ഈ റോഡ് പ്രവർത്തി നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഐക്യകണ്ഠേന പിന്തുണ അറിയിച്ചതായി. കെ
പി. കുഞ്ഞമ്മദ് ഒട്ടു മാസ്റ്റർ പറഞ്ഞു.
വടകര വില്യാപ്പള്ളി ചേലക്കാട് റോഡുമായി ബന്ധിപ്പിക്കുന്ന മിക്ക റോഡുകളും ബിഎംബിസി നിലവാരത്തിലൂടെയും അല്ലാതെയും നല്ല രീതിയിൽ നിർമ്മാണം നടത്തി കഴിഞ്ഞിട്ടുണ്ട്. ഈ റോഡുകളെല്ലാം പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം നടത്തിയത്. പൂർണ്ണമായി ബിഎം ബിസി നിലവാരത്തിലേക്ക് ഉയരുന്ന വില്യാപ്പള്ളി ആയഞ്ചേരി റോഡ് ഇതിനുദാഹരണമാണ്.

ഇത്തരത്തിൽ, നിലവിൽ കിഫ്ബി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി ,ആധുനിക രീതിയിൽ റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സർവ്വകക്ഷികൾ യോഗത്തിൽ പൂർണ്ണപിന്തുണ അറിയിച്ചു.

യോഗത്തിൽ ആഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ് വെള്ളിലാട്ടിൽ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി എം ലീന , കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി എൻ എം വിമല , ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE