പൊട്ടി വീണ വൈദ്യുത കമ്പിയിൽ കുടുങ്ങി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.


മണിയൂരിൽ :സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി മരിച്ചു. മുതുവനയിലെ കടയക്കുടി മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മുതുവന മണപ്പുറത്ത് താഴ വയലിൽ നിഹാൽ ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകയായിരുന്നു.. തെങ്ങ് വീണാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. അല്പനേരം കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണി .യൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്വാർഥിയാണ് നിഹാൽ. പിതാവ്: ഹമീദ്. മാതാവ്: ഹസീന.

Post a Comment

Previous Post Next Post

WB AD


 


 

LIVE