ലഹരിക്കടത്ത്, തൃശ്ശൂർ സ്വദേശികളായ യുവതിയും യുവാവും വാഹന പരിശോധനക്കിടെ പിടിയിൽ

 



പാലക്കാട് : ജീപ്പിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ, തൃശൂർ സ്വദേശികളായ യുവാവും യുവതിയും പാലക്കാട്ട് പിടിയിലായി. തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ കസബ പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് മഹീന്ദ്ര  ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Post a Comment

Previous Post Next Post

WB AD


 


 

LIVE