തൃശ്ശൂർ: കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തൃശ്ശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനാണ് പിടിയിലായത്. 5000 രൂപയാണ് ഇയാൾ സർക്കാർ സേവനം തേടിയെത്തിയ ഉപഭോക്താവിൽ നിന്ന് കൈക്കൂലി ചോദിച്ച് വാങ്ങിയത്. ആർ ഒ ആർ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആളിൽ നിന്നാണ് ടി അയ്യപ്പൻ കൈക്കൂലി വാങ്ങിയത്. ഒരു വർഷത്തോളമായി പരാതിക്കാരൻ ഈ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.
അയ്യപ്പൻ കൈക്കൂലി ചോദിച്ച വിവരം നേരത്തെ തന്നെ പരാതിക്കാരൻ വിജിലൻസിനെ അറിയിച്ച്, രേഖാമൂലം പരാതി നൽകിയിരുന്നു. ഇന്ന് വില്ലേജ് ഓഫീസിൽ പരാതിക്കാരൻ എത്തിയപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ ഉള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടി അയ്യപ്പനെ ഉടൻ തന്നെ അഴിമതി വിരുദ്ധ സേന പിടികൂടുകയായിരുന്നു. പിന്നാലെ പൊട്ടിക്കരഞ്ഞ ടി അയ്യപ്പനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു
Post a Comment