കാലവര്‍ഷം കനത്തു കടലേറ്റഭീതിയില്‍ വടകര താഴെ അങ്ങാടി തീരദേശമേഖല .

വടകര: മുകച്ചേരി ഭാഗത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു. മുകച്ചേരി ആവിക്കല്‍ തീരദേശ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇട്ട കടല്‍ഭിത്തി തകര്‍ന്നത് റോഡിലേക്കും, വീടുകളിലേക്കും കടല്‍ കയറുന്നത് കാരണമാകുന്നു. കടല്‍ഭിത്തി പുനര്‍ നിര്‍മ്മാണം നടത്താന്‍ പ്രദേശവാസികള്‍ ഒരുപാട് പ്രതിഷേധവും, സമരങ്ങളും നടത്തി എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്നും വേണ്ട ഒരു പരിഹാരവും ഇതുവരെയും കണ്ടില്ല. രാത്രി കാലങ്ങളില്‍ ഭയത്തോടെ ഉറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറഞ്ഞു


Post a Comment

Previous Post Next Post

WB AD


 


 

LIVE