മാതാപിതാക്കളാവണം ഓരോ കുഞ്ഞുങ്ങളുടെയും ലഹരി :ഫിലിപ്പ് മമ്പാട്

 



തിരുവള്ളൂര്‍ :ചാനിയംകടവ്  നവതരംഗം കലാകായിക വേദി  ചനിയംകടവിന്റെ ഇതുപതാം വാർഷികാഘോഷത്തിന്റെ  ഭാഗമായി  ജൂലൈ മുതൽ ഡിസംബർവരെ നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഔപചാരിക ഉദ്‌ഘാടനം  മലയാളികളുടെ സ്വന്തം കവി   ശ്രീ മുരുകൻ കട്ടാക്കട നിർവ്വഹിച്ചു   കാനന ചോലയില്‍  കവിത ചൊല്ലി തുടങ്ങിയ പരിപാടിയില്‍ . വടകരയിലെ കൊച്ചു പാട്ടുകാരി വൈക മനോജ്  ഒപ്പം പാടി. രേണുക  എന്ന കവിതയുമായി കവി സദസ്സിനെയും കുട്ടികളെയും  ആവേശം കൊള്ളിച്ചു. 200 വര്‍ഷം ഇന്ത്യ ഭരിച്ച മുകള്‍ രാജാക്കന്മാരുടെ  ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കല്‍ ആണെന്ന്  അദ്ദേഹം പറഞ്ഞു . കണ്ണട എന്നാ കവിത  ചൊല്ലിയപ്പോള്‍ സദസ്സും അത് ഏറ്റു പാടി പിന്നെ  നിർത്താതെ കൈയ്യടി നേടി .

,ശ്രീ കെ പി  കുഞ്ഞമ്മദ് കുട്ടി എം എൽ എ മുഖ്യാഅഥിതി ആയിരുന്നു   , ശ്രീ .സബിത മണക്കുനി പ്രസിഡന്റ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്   ,വാര്‍ഡ്‌ മെമ്പര്‍ മാരായ പ്രസീന,ഹാജിറ    ,ശ്രീ. കെ കെ ശങ്കരന്‍ , ശ്രീ. വി കെ കുട്ടി മാസ്റ്റര്‍ , ശ്രീ. കുണ്ടാട്ടില്‍ മൊയ്തു , ശ്രീ സന്ദീപ്‌ ,കേരളത്തിലെ അറിയപ്പെടുന്ന മോട്ടിവേഷനറും  ലഹരിക്കെതിരെ  പോരാടുന്ന ഫിലിപ്പ് മമ്പാടും  മഹേഷ് ചിത്ര വർണ്ണവും നയിക്കുന്ന വാക്കും വരയും "തിരിച്ചറിവ്"  എന്ന ബോധവൽക്കരണ പരിപാടിയും നടത്തി  . തുടർന്ന്  വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ 50 പ്രതിഭകളെ ആദരിച്ചു   . പരിപാടിയില്‍  സെക്രടറി  അജേഷ് എം കെ  സ്വാഗതം പറഞ്ഞു , അഖിലേഷ്‌ എന്‍ എം  അധ്യക്ഷത വഹിച്ചു  ,ക്ലബ്‌ പ്രസി :അഭിലാഷ്  നന്ദി  പറഞ്ഞു , ഉല്ലാസ് എന്‍ എം സംസാരിച്ചു . കോഴിക്കോട് യുനിവേസിറ്റി ടീംമിന്‍റെ  മ്യൂസിക് നൈറ്റ് നടന്നു   


Post a Comment

Previous Post Next Post

WB AD


 


 

LIVE