ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ എക്സൈസ് കേസ് ഹൈക്കോടതി റദ്ദാക്കി. ഷീലയില്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തുവല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് നീക്കി എക്സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡും ചെയ്തിരുന്നു. ഫെബ്രുവരി ഇരുപത്തിയേഴിനായിരുന്നു ബാഗില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപ് കണ്ടെത്തിയെന്ന പേരില്‍ ഷീലയെ അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് സ്റ്റാംപല്ലെന്ന് തെളിഞ്ഞത്. എഴുപത്തിരണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഷീലയ്ക്ക് ജാമ്യം ലഭിച്ചത്.
Post a Comment