ഭരണ സമിതിയുടെ ഇടപെടലിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉറപ്പ്.

വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്ത സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചറുടെ നേതൃത്തത്തിൽ ഭരണസമിതി അംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ടു. പകർച്ചപ്പനി വ്യാപകമായതോടെ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യവും, ജില്ലയിലെ ഏറ്റവും കൂടുതൽ SC/ST വിഭാഗത്തിലുള്ളവർ താമസിക്കുന്ന പ്രദേശമാണെന്നുള്ളതും,കാലവർഷം ശക്തമായതോടെ മലയോര മേഖലയിൽ ആരംഭിക്കേണ്ട ക്യാമ്പുകളുടെയൊക്കെ സാഹചര്യം വെച്ച് കൊണ്ട് വിഷയത്തിന്റെ ഗൗരവം ജില്ലാ മെഡിക്കൽ ഓഫീസറെ ധരിപ്പിച്ചു. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഈ ആഴ്ച തന്നെ താൽക്കാലിക സംവിധാനം കാണുമെന്നുള്ളതും, ഒരാഴ്ചക്ക് ശേഷം സ്ഥിര സംവിധാനം ഒരുക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഭരണസമിതിക്ക് ഉറപ്പ് നൽകി. നിലവിൽ ഗ്രാമപഞ്ചായത്ത് നിയമിച്ച ഡോക്ടർ മാത്രമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത് .
വൈസ് പ്രസിഡന്റ് സൽ‍മ രാജു,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്ര ബാബു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം.കെ.മജീദ്,റംഷിദ് ചേരനാണ്ടി,കല്ലിൽ സൂപ്പി,റസാഖ് പറമ്പത്ത്, ചേലക്കാടൻ കുഞ്ഞമ്മദ് എന്നിവർ ചേർന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ടത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE