ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി.

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനം കൊണ്ട് ഒരു ജീവനാണ് പൊലിഞ്ഞത്. 
കടേക്കൂടി മുഹമ്മദ് നിഹാൽ  സൈക്കിളിൽ യാത്ര ചെയ്യുമ്പോഴാണ് മുറിഞ്ഞുവീണ ഇലക്ട്രിക്ക് ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. 

കഴിഞ്ഞ ആറ് മാസമായി നിരവധി തവണ ഇലക്ട്രിസിറ്റി ഓഫീസിൽ പരാതി കൊടുത്തിട്ടും പഴകി ദ്രവിച്ച ഇലക്ട്രിക്ക് പോസ്റ്റ് മാറ്റിയിരുന്നില്ല. തെങ്ങ് വീണതിനെ തുടർന്ന മുറിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. നാട്ടുകാർ ഓടിക്കൂടി നിരവധി തവണ ഇലക്ട്രിസിറ്റ് ഓഫീസിലേക്ക് വിളിച്ചിട്ടും ആരും എടുത്തില്ല. ഫോണെടുത്ത് പവർ ഓഫാക്കിയിരുന്നെങ്കിൽ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. 

കെ.എസ്.ഇ.ബിയുടെ ഈ അനാസ്ഥക്കെതിരെ മണിയൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ഇനിയും ഒരു ജീവൻ പൊലിയാതിരിക്കാൻ നമുക്ക് ജാഗ്രത പാലിക്കാം. കറുന്തോടി ടൗണിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE