മടപ്പള്ളി സ്കൂളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

എസ്.എസ്.എൽ.സി ,പ്ലസ് ടു, എൻ .എം .എം .എസ് എന്നിവയിൽ ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികളെ മടപ്പള്ളി സ്കൂൾ പി.ടിഎയുടെ നേതൃത്വത്തിൽ ആദരിച്ചു.എസ്.എസ്.എൽസി .യിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 103 വിദ്യാർത്ഥികളെയും .ഹയർ സെക്കൻഡറി , വി.എച്ച് എസ്. ഇ വിഭാഗങ്ങളിലായി മികച്ച വിജയം നേടിയ 25 വിദ്യാർത്ഥികളേയും, എൻ. എം .എം .എസ് നേടിയ 11 വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്.   
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ഷീജ ശശി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുനീഷ് തയ്യിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് സുധീഷ് പുത്തൻ പുരയിൽ സ്വാഗതം പറഞ്ഞു..ചടങ്ങിൽ 2023 24 വർഷത്തെ വിജയോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  എൻ എം വിമല നിർവഹിച്ചു. പ്രശസ്ത നിരുപകനും പ്രഭാഷകനുമായ പ്രൊഫ കെ.വി സജയ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശശികല ദിനേശൻ , ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു വള്ളിൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജയപ്രകാശ് ടി. കെ , ഹെഡ്മാസ്റ്റർ രാജീവൻ എൻ പി , 
പി ടിഎ വൈസ് പ്രസിഡണ്ട് സജിത്ത് കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ 1999 -2001 ബാച്ച് വിഎച്ച്എസ്ഇ വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്ക് മെമെന്റോയും ക്യാഷ് അവാർഡ് നൽകി.
പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ഷിനോജ്. K K, ഷഫീഖ് K K , സതീഷ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സി കെ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE