നാദാപുരം വിലങ്ങാട് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

നാദാപുരം വിലങ്ങാട് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. സുരക്ഷയ്ക്കായി വനവാസികളെ നിയമിക്കണം
നാദാപുരം:പട്ടികവർഗ്ഗ കോളനി നിവാസികളുടെ കൃഷിയിടത്തിലാണ് കാട്ടാന വ്യപകമായി കൃഷി നശിപ്പിച്ചത്. വാഴാഴ്ച രാത്രിയിലാണ് കാട്ടാന കൂട്ടമായി എത്തി കൃഷി നശിപ്പിച്ചത്.
വിലങ്ങാട്ആയോട്മല കണ്ടിവാതുക്കൽ ,പറക്കാട്, കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി, തരിപ്പ, തുടങ്ങിയ വനവാസി കോളനിവാസികളുടെ കൃഷി കാട്ടനകൾ കൂട്ടത്തോടെ എത്തി നശിപ്പിച്ചത്. വർഷങ്ങളായി.
വനവാസികളുടെ ഏക ജീവിത മാർഗ്ഗമായിട്ടുളള കൃഷി വിവിധ രോഗം വന്ന് നശിക്കുന്നത് നിത്യസംഭവമായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ കർഷകർക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്.
പുറമെ കാട്ടാന നശിപ്പിക്കുന്നതും ഏറെ ദുരതി പുർണ്ണമായിരിക്കുകയാണന്ന് കർഷകർ പറയുന്നു.
ഈ മേഖലയിലെ വനങ്ങളെക്കുറിച്ച് അറിവുളള കോളനികളിലെ യുവാക്കളെ കൂടുതലായും വനംവകുപ്പിലേക്ക് എടുത്തു കൊണ്ട് അവർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്താർ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നുമാണ് വനവാസി കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം.
ഈ സാഹചര്യത്തിൽ സർക്കാർ കർഷകർക്ക് പ്രത്യേക പക്കേജ് തയ്യാറാക്കി അടിയന്തര പരിഹാരം കാണണമെന്ന് പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡന്റ് എം സി അനീഷ് ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post

WB AD


 


 

LIVE