സിൽവർ ലൈനിൽ മാറ്റം വേണം’; ഇ ശ്രീധരൻ



 ഹൈ സ്‌പീഡ്‌ വേണ്ട, സെമി സ്പീഡ് മതി, സിൽവർ ലൈനിൽ മാറ്റം വേണമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കേരളത്തിൽ നിലവിൽ അപ്രായോഗികമാണ്. കേരളത്തിന് വേണ്ടത് സെമി സ്‌പീഡ്‌ ട്രെയിനാണ്. പിന്നീട് ഹൈ സ്‌പീഡ്‌ ആകാമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. സിൽവർ ലൈൻ ഡി പി ആറിൽ മാറ്റം വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ വി തോമസ് ഇ ശ്രീധരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.’

തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു.നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്നം. ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. അലൈൻമെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങൾ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും കെ റെയിൽ ദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണെന്നും അദ്ദേഹം പറയുന്നു.


Post a Comment

Previous Post Next Post

WB AD


 


 

LIVE