സംയോജിത പ്രവർത്തനത്തിലൂടെ സ്കൂളിനെ മികവിൻ്റെ കേന്ദ്രങ്ങളാക്കാം

ചോറോട്: അധ്യാപക - രക്ഷാകർതൃ സംയോജിത പ്രവർത്തനങ്ങളിലൂടെ സ്കൂളിനെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയുമെന്നും; അതിന് ഏറ്റവും നല്ല മാതൃകയാണ് മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂളെന്നും ചോറോട് പഞ്ചായത്ത് വാർഡ് മെമ്പർ കെ.കെ. റിനീഷ്.
155 വർഷം പിന്നിട്ട മുട്ടുങ്ങൽ സൗത്ത് യു .പി. സ്കൂളിൻ്റെ 2023-24 വർഷകാലയളവിലെ പുതിയ പി.ടി.എ കമ്മറ്റി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

കഴിഞ്ഞ മാർച്ച് മാസം മുതലുള്ള സ്കൂൾ നേട്ടങ്ങളുൾപെടുത്തിയ വിശദമായ റിപ്പോർട്ട് ഹെഡ്മിസ്ട്രസ് കെ. ജീജ രക്ഷിതാക്കളുടെ മുമ്പാകെ അവതരിപ്പിച്ചു. മുൻ PTA പ്രസിഡൻ്റ്  രജീഷ്.പി പി , സ്റ്റാഫ് സെക്രട്ടറി സുബുലു സലാം, പങ്കജ, സോഫിയ, അബു ലെയിസ്, ജിസ്ന, ബിന്ദു, ശ്രീരാഗ് ,രേഷ്മ, അനുമോദ്, അശ്വിൻ, മഹേഷ്, ജിജി എന്നിവർ സംബന്ധിച്ചു .

പുതിയ വർഷത്തെ പി.ടി.എ പ്രസിഡൻ്റായി വി.സി ഇഖ്ബാലിനേയും ,വൈ: പ്രസിഡൻ്റായി വിനീത് ചേന്ദമംഗലവും, മദർ പി.ടി.എ പ്രസിഡൻ്റായി സനിഷ രഞ്ജിത്ത്, മദർ പി.ടി.എ വൈ: പ്രസിഡൻറായി റിസ് വാന ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ ഇരുപത്തിയഞ്ച് അംഗങ്ങളടങ്ങിയ എക്സിക്യുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു .

Post a Comment

Previous Post Next Post

WB AD


 


 

LIVE