തുഞ്ചൻ ലൈബ്രറിയിൽ 'ഹൃദയപൂർവ്വം' പദ്ധതി ആരംഭിച്ചു

101 സാഹിത്യകാരന്മാർ തങ്ങളുടെ കൃതികൾ കൈയ്യൊപ്പു ചാർത്തി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്കു സമർപ്പിക്കുന്ന പദ്ധതി 'ഹൃദയപൂർവ്വം' പ്രശസ്ത കവി പ്രൊഫ.കെ.വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു . കവി വീരാൻ കുട്ടി രചിച്ച 16 പുസ്തകങ്ങൾ കൈയ്യൊപ്പ് ചാർത്തി ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന് സമർപ്പിച്ചു കൊണ്ടായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത് . ചടങ്ങിൽ സൈദ്കുറുന്തോടി അധ്യക്ഷത വഹിച്ചു ടി.പി.രാജീവൻ ,ടി.കെ. ഇന്ദിര ടീച്ചർ ,ബിഗിൽ.ബി ,എന്നിവർ പ്രസംഗിച്ചു ലൈബ്രേറിയൻ ഒ.എം.ഗീത സ്വാഗതവും, ജയലത.വി.നന്ദിയും പറഞ്ഞു ഗ്രന്ഥകാരന്മാരുടെ കൈയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ ലൈബ്രറിയിൽ പ്രത്യേക വിഭാഗമായി സൂക്ഷിക്കും. വായനക്കാരും ഗ്രന്ഥകാരന്മാരും തമ്മിലുള്ള ഹൃദയബന്ധമായി ഈ പുസ്തകങ്ങൾ മാറും

Post a Comment

Previous Post Next Post

WB AD


 


 

LIVE