ജൂണ്‍ മാസത്തെ റേഷന്‍ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ഇന്നും തിങ്കളാഴ്ചയും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ- പോസ് മെഷീന് പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു.
മാസവസാനം ഇ- പോസ് പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്. എന്‍ഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇ- പോസ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു.
2017-ലാണ് ഇ- പോസ് മെഷീന് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ-പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്.
Post a Comment