വടകര: പെൻഷൻകാർ സജീവമായി സാമൂഹ്യ സേവന രംഗത്തിറങ്ങണമെന്നും വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്,മറ്റ് ലഹരി വസ്തുക്കൾ എന്നിവക്കെതിരേയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സക്രിയമായി ഇടപെടണമെന്നും വി ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്പിയു) വില്യാപ്പള്ളി യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ, വില്യാപ്പള്ളി ഷോപ്പിങ്ങ് കോംപ്ളക്സ് ഹാ ളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെഎസ്എസ്പിയു വില്യാപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് കോച്ചേരി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മടപ്പള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂള്‍ റിട്ട.ഹെഡ് മാസ്റ്റർ വി.പി പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. 75 വയസ്സ് പൂർത്തിയായ മുതിർന്ന
പെൻഷൻകാരായ എൻ നാരായണൻ മാസ്റ്റർ, സി.രാഘവൻ മാസ്റ്റർ, കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റർ, കമലാക്ഷിയമ്മ, പി.പി അന്ത്രു മാസ്റ്റർ, പി.ഹരിദാ സൻ മാസ്റ്റർ എന്നിവരെ പൊന്നാടയണിയിച്ച് എം.എം നാരായണി ടീച്ചർ ആദരിച്ചു. യൂണിയനിൽ പുതുതായി അംഗ ങ്ങളായി വന്ന സി.എം ശശി, ശശീന്ദ്ര ബാബു എന്നിവർക്ക് കെഎസ്എസ്പിയു തോടന്നൂർ ബ്ളോക്ക് സെക്രട്ടറി പി.എം കുമാരൻ മാസ്റ്റർ അംഗത്വം നൽകി സ്വീകരിച്ചു. പി.ബാലൻ മാസ്റ്റർ, ടി.ജി മയ്യന്നൂർ, എൻ.ആർ.ഓമന, പി പത്മനാഭൻ, പി.ഹരിദാസൻ മാസ്റ്റർ, കെ.വിജയൻ മാസ്റ്റർ, പി.പി. അന്ത്രു മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പി.ജ യചന്ദ്രൻ സ്വാഗതവും കെ ഗോവിന്ദൻ നമ്പ്യാർ നന്ദിയും പറഞ്ഞു
Post a Comment