ഒരു കൊലപാതകിക്ക് പോലും വിധിക്കാത്ത ശിക്ഷയാണ് മദനി അനുഭവിക്കുന്നത്; അഹമ്മദ് ദേവർകോവിൽ

 



മഅദ്നിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. യാത്ര ചെയ്യാൻ പറ്റുന്ന സ്ഥിതിയിലല്ല അദ്ദേഹം. ഒരു കൊലപാതകിക്ക് പോലും വിധിക്കാത്ത ശിക്ഷയാണ് മദനി അനുഭവിക്കുന്നത് എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയെ സന്ദർശിച്ചതിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

മാതാവിനെയും പിതാവിനെയും പരിചരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് മന്ത്രി പറയുന്നു. പിതാവിനെ കാണാൻ സാധിക്കാതെയാണ് മടങ്ങുന്നത്. സംസാരിക്കാൻ കഴിയുന്നുണ്ട്. മനസിൻ്റെ കരുത്തു കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും അദ്ദേഹം പിടിച്ചു നിൽക്കുന്നു. കോടതി വിധി ആയതിനാൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തത് കൊണ്ട് പോകുന്നു. കോടതി വിധി മാനിച്ചാണ് ഇന്ന് യാത്ര ചെയ്യുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് ഇടപെടൽ നടത്തും. കർണാട സർക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. കൊലപാതകിക്ക് പോലും ലഭിക്കുന്ന നീതി മദനിക്ക് ലഭിച്ചില്ല എന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post

WB AD


 


 

LIVE