ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്ത്തി, കവര്‍ന്നത് എട്ടുലക്ഷം രൂപയുടെ കുഴല്‍പ്പണം; നാലുപേര്‍ പിടിയില്‍

 




മഞ്ചേരി: മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിനെ കാര്‍ ഇടിച്ചുവീഴ്ത്തി പണം കവര്‍ന്ന കേസില്‍ നാലുപേര്‍ മഞ്ചേരി പോലീസ് പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ വയല കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത് (20), വടക്കേടത്തുകാവ് നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കേടത്തുകാവ് മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍ പന്നിവിഴ വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 23-ന് പൂക്കോട്ടൂര്‍ അങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ കുഴല്‍പ്പണവുമായി പോകുകയായിരുന്ന മുഹമ്മദ് ഫൈസലിനെ കാറിടിച്ചുവീഴ്ത്തിയ പ്രതികള്‍ വടിവാള്‍ വീശിയും കുരുമുളകുസ്‌പ്രേ മുഖത്തേക്ക് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പണം കവര്‍ന്നത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE