ലഹരിക്കെതിരായി എല്ലാ സ്കൂളുകളിലും ജാഗ്രത ബ്രിഗേഡുകൾക്ക് രൂപം നൽകും; കെ.കെ രമ എം.എൽ.എ


വടകര: കുട്ടികളെ ലക്‌ഷ്യം വച്ച് തഴച്ചു വളരുന്ന ലഹരി മാഫിയക്കെതിരെ എല്ലാ സ്കൂളുകളിലും ജാഗ്രത ബ്രിഗേഡുകൾക്കു രൂപം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ.രമ എം.എൽ.എ. എം.എൽ.എ യുടെ വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ എൻ.എം.എം.എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എല്ലാ ഇടങ്ങളിലും ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരികയാണ്. ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധവും കേവലം ചടങ്ങുകൾ മാത്രമാകുന്നതിനു പകരം എല്ലാവരും ഒറ്റകെട്ടായി നടത്തിവരേണ്ട തുടർച്ചയായ ഇടപെടലുകൾ ആയി ലഹരിക്കെതിരായ പോരാട്ടം മാറേണ്ടതുണ്ട്.

കൂടാതെ ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കഴിവു നേടുന്നത് കൂടെയായിരിക്കണം വിദ്യാഭ്യാസമെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു. ഏത് സാഹചര്യവും അനുകൂലമാക്കിയവരാണ് ജീവിതത്തിൽ വിജയംവരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. വടകര മണ്ഡലത്തിൽ നിന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക്
വടകര മുൻസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ ഉപഹാര വിതരണവും എം.എൽ.എ നടത്തി. കെ.ദീപ് രാജ് അധ്യക്ഷനായി. ഡോ.ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. എം.സി പ്രമോദ്, കെ.സജീവൻ, എം.എൻ പ്രമോദ്, ഇസ്മായിൽ പറമ്പത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE