ബഷീർ ദിനത്തിൽ പുറങ്കര മാപ്പിള ജെബി സ്കൂൾ വിദ്യാർത്ഥികൾ ബേപ്പൂർ സുൽത്താന്റെ നാട്ടിൽ

പുറങ്കര മാപ്പിള ജെ ബി സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ബഷീർദിന പതിപ്പ് വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ പ്രകാശനം ചെയ്തു. ബഷീർ ദിന ക്വിസ് മത്സര വിജയികൾക്ക് മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ
സമ്മാനം വിതരണം ചെയ്തു. പുറങ്കര മാപ്പിള ജെബി സ്കൂൾ പ്രധാനദ്ധ്യാപിക ബിന്ദു കെ കെ, ബൈജ പി, ലേഖ കെ കെ, സുനീത് ബക്കർ സി എച്ച്, താഹിറ ഇ എന്നിവരോടൊപ്പമാണ് വിദ്യാർത്ഥികൾ ബേപ്പൂർ സുൽത്താന്റെ വീടും നാടും സന്ദർശിച്ചത് . ബഷീർ കഥാപാത്രങ്ങളായ മജീദ്, സുഹറ, പാത്തുമ്മ, കുഞ്ഞു പാത്തുമ്മ, മണ്ടൻ മുത്തപ്പ ,ആനവാരി രാമൻ നായർ, പൊൻ കുരിശു തോമ, ഒറ്റക്കണ്ണൻ പോക്കർ, എന്നീ കഥാപാത്രങ്ങൾക്ക് മുഹമ്മദ് സഹൽ, നജാ ഫാത്തിമ, ആയിഷ കെൻസ , അഷിദ, റസ് ലിൻ ഫാത്തിമ, റഫുവാൻ ,റാമിഷ്, മുഹമ്മദ് മിർസഹൽ മസഹർ , മുഹമ്മദ് ശസിൻ എന്നിവർ ജീവൻ നല്കി.

Post a Comment

Previous Post Next Post

WB AD


 


 

LIVE