ആർടിസ്റ്റ് നമ്പൂതിരി രാജാരവിവർമ്മയ്ക്കുശേഷം ഏറ്റവും ജനപ്രീതിയാർജ്ജിച്ച മലയാളി ചിത്രകാരൻ.കെ.വി.സജയ്.



കടത്തനാട് ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ  "ആർടിസ്റ്റ്  നമ്പൂതിരിക്ക്  പ്രണാമമർപ്പിച്ച് വടകരയിൽ നടന്ന അനുസ്മരണചടങ്ങിൽ  പ്രശസ്ത എഴുത്തുകാരനും നിരൂപകനും, പ്രഭാഷകനുമായ കെ.വി.സജയ് മുഖ്യപ്രഭാഷണം നടത്തി.    
പ്രകൃതിയിലില്ലാത്ത രേഖകളുടെ  കല അതിന്റെ തികവോടുകൂടി മലയാളികൾ  അനുഭവിച്ചത് ആർട്ടിസ്റ്റ് മ്പൂതിരിയുടെ ചിത്രങ്ങളിലൂടെയാണ്. നമ്പൂതിരിയുടെ എല്ലാ സൃഷ്ടികളിലും   ഒരു താളാത്മകതയുണ്ടായിരുന്നു. ഈ താളാത്മകത അതിൻ്റെ പൂർണ്ണതയിലെത്തിക്കുന്നതിൽ വിജയം കണ്ട ചിത്രകാരനായിരുന്നു അദ്ദേഹം.. 
നമ്പൂതിരി സൃഷ്ടിച്ചത്രയും പൂർണ്ണതയോടെയുള്ള  മനുഷ്യരൂപങ്ങളും, പ്രകൃതിചിത്രങ്ങളും  മറ്റൊരു മലയാളി ചിത്രകാരനും ആവിഷ്കരിച്ചിട്ടില്ല. രാജാരവിവർമ്മയ്ക്കുശേഷം ഏറ്റവും ജനപ്രീതിയാർജ്ജിച്ച മലയാളി ചിത്രകാരനാണ് ആർടിസ്റ്റ്  നമ്പൂതിരിയെന്ന് നിസ്സംശയം പറയാമെന്നും   കെ വി സജയ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ആർടിസ്റ്റ്  ജഗദീഷ് പാലയാട്   സ്വാഗതം പറഞ്ഞു.ചിത്രകാരന്മാരായ, രമേശ് രഞ്ജനം, രാജേഷ് എടച്ചേരി,അശോക് കുമാർ മൂരാട്‌,ശ്രീജിത്ത് വിലാതപുരം,പവിത്രൻ ഒതയോത്ത്, പ്രതാപ് മൊണാലിസ, ഫോട്ടോഗ്രാഫർ കെ ശശി,സുധാകരൻ തത്തോത്ത്,വത്സൻ കുനിയിൽ,
ടി വി സജേഷ് തുടങ്ങിയവർ നമ്പൂതിരിയെ അനുസ്മരിച്ചു സംസാരിക്കുകയും,
കടത്തനാട് ചിത്രകലാ പരിഷത്തിനു വേണ്ടി,ചിത്രകാരൻ പ്രമോദ് മാണിക്കോത്ത് നന്ദിയും പറഞ്ഞു..

Post a Comment

Previous Post Next Post

WB AD


 


 

LIVE