ഡയമണ്ട് മണിയൂർ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

 ഡയമണ്ട് മണിയൂർ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ മണിയൂർ ഗവൺമെന്റ് ഹൈസ്കൂളിനെയും ചൈനയിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ജപ്പാൻ ആയോധനകലയായ jujitsu വിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന മാണിയൂരിന്റെ അഭിമാനമായ അങ്കിത ഷൈജുവിനെയും ചടങ്ങിൽ അനുമോദിച്ചു. മണിയൂർ യുപി സ്കൂൾ ഹാളിൽ പി എം മുകുന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എ ശശിധരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ സമ്മാനദാനം നിർവഹിച്ചു രാജീവൻ മാസ്റ്റർ അതുൽ കൃഷ്ണ ഷീജ ഒ തയോത്ത് ഗൗതം ശ്രീജിത്ത് എന്നിവർ സംസാരിച്ചു സത്യനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി സന്ദീപ് നന്ദിയും അറിയിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE