പനി വ്യാപകം , കുടുംബാരോഗ്യ കേന്ദത്തിൽ ഡോക്ടർമാർഇല്ല ; ജനം ദുരിതത്തിൽ .


പകർച്ചപ്പനിവ്യപകമായിക്കൊണ്ടിരിക്കുമ്പോൾ വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം പൂർണമായും ലഭ്യമാകാത്തത് രോഗികളെ പ്രയാസപ്പെടുത്തുന്നു.
പരപ്പു പാറയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പും NHM ഉം ഗ്രാമ പഞ്ചായത്തും നിയമിച്ച ഓരോ ഡോക്ടർമാരാണുണ്ടായിരുന്നത്. NHM ഡോക്ടറെ പിൻവലിക്കുകയും മെഡിക്കൽ ഓസീസറെ സ്ഥലം മാറ്റുകയും ചെയതു.
നിലവിൽ പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടർ മാത്രമാണു ള്ളത്. കൂടുതൽ രോഗികൾ വരുമ്പോൾ ഒരു ഡോക്ടറെക്കൊണ്ട് ചികിൽസിക്കാൻ കഴിയാത്തതിനാൽ പലപ്പോഴുംതിരിച്ചയക്കേണ്ടി വരികയാണ്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന സമയം വൈകുന്നേരം 6 മണി വരെയാണെങ്കിലും ആവശ്യമായ ഡോക്ടർ മാറില്ലാത്തതിനാൽ ഉച്ചക്ക് ശേഷം പ്രവർത്തിക്കാൻ കഴിയുന്നില്ല.
മലയോര മേഖലയിലെ ആദിവാസികളടക്കം നൂറ് കണക്കിന് രോഗികളാണ് ഓരോ ദിവസവും ഹോസ്പിറ്റലിലെത്തുന്നത്. പകർച്ചപ്പനി വ്യാപകമായ തോട് കൂടി രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.

കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഈദുരവസ്ഥക്ക് കാരണം ആരോഗ്യ വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും പകരം സംവിധാനം കാണാതെ നിലവിലുള്ള മെഡിക്കൽ ഓഫീസറെയടക്കം സ്ഥലം മാറ്റിയത് പ്രതിഷേധാർഹമാണെന്നും വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.കെ.മജീദ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല എന്നിവർ പറഞ്ഞു
പ്രശ്നത്തിന് അടിയന്തിരമായി പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE