ഉന്നത വിജയികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ അനുമോദനം





മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി കെ വി റീന ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷൻ സെക്രട്ടറി നിധീഷ് ആനന്ദവിലാസം അധ്യക്ഷത വഹിച്ച ചടങ്ങിൽ മേമുണ്ട എച്ച് എസ് എസ് മുൻ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ബി ബീന ടീച്ചർ, ഹെഡ് മാസ്റ്റർ പി കെ ജിതേഷ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് ഡോ.എം വി തോമസ്, ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ടി പ്രസന്ന ടീച്ചർ, പൂർവ വിദ്യാർത്ഥികളായ ഉബൈസ് കടവത്ത്, രസില, പ്രതീഷ് കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 58 വിദ്യാർത്ഥികളുൾപ്പെടെ തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ 103 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പാർവണ ജി, നഹാരാ രാജ് എന്നിവർ മറുപടി പ്രസംഗം നടത്തി. അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റ് സൗമ്യ ആർ കെ സ്വാഗതം ആശംസിക്കുകയും എക്സി. അംഗം നിഷീദ റഷീദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE