സ്മാർട്ട് കുറ്റിയാടിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കും വിദ്യാലയങൾക്കും അനുമോദനം .

വടകര  : കുറ്റ്യാടി മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച സ്മാർട്ട് കുറ്റിയാടിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളേയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദനം തിങ്കളാഴ്ച വടകര ടൗൺ ഹാളിൽ നടക്കുമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ."വിജയോത്സവം -2023"എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് മാന്ത്രികൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കും. മണ്ഡലത്തിലെ 10 ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും,11 ഹൈസ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 1266 വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പി കെ ദിവാകരൻ, പി കെ അശോകൻ, ടി മോഹൻദാസ് എന്നിവരും പങ്കെടുത്തു. .

Post a Comment

Previous Post Next Post

WB AD


 


 

LIVE