എഡിസി മീറ്റിംഗ് ബഹിഷ്കരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിയിൽ പ്രതിഷേധം.


 അഴിയൂർ ഗ്രാമ പഞ്ചായത്തിലെ വിള പരിപാലന കേന്ദ്രവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കാർഷിക വികസന സമിതി യോഗത്തിൽ നിന്ന് യു ഡി എഫ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ടും ഇറങ്ങിപ്പോയി. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ച് വരുന്ന വിള പരിപാലന കേന്ദ്രം നൂറു കണക്കിന് കൃഷിക്കാർക്ക് ഉപകാര പ്രദമായിരുന്നു.എന്നാൽ പ്രസിഡന്റിന്റെ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിൽ മറ്റൊരു സംവിധാനം ഒരുക്കാനുള്ള ഗൂഢശ്രമാണ് നടത്തുന്നത്. വിള പരിപാലന കേന്ദ്രം മാറ്റുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ കൃഷിവകുപ്പ് ഏതാണ്ട് ഏഴ് ലക്ഷം രൂപ ചെലവാക്കിയ ഈ സ്ഥാപനത്തിന് ബദൽ സംവിധാനം ഒരുക്കാതെയുള്ള ഒരു നീക്കവും അനുവദിക്കില്ല. പഞ്ചായത്ത് ഭരണസമിതിയുടെ കർഷക ദ്രോഹ നയത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് കൃഷിക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എ ഡി സി മീറ്റിംഗ് അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടത്തിയാണ് യു ഡി എഫ് അംഗങ്ങൾ യോഗത്തിൽ എത്തിച്ചേർന്നത്. യു ഡി എഫി ന്റെ ഈ കർഷക വിരുദ്ധ ജനാധിപത്യ വിരുദ്ധ നിലപാടിൽ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കർഷകരെ അണിനിരത്തി 19.7.2023ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ മാർച്ചും ധർണയും സംഘടിപ്പിക്കാൻ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
 യോഗത്തിൽ കെ വി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ എം പി ബാബു സ്വാഗതം പറഞ്ഞു.പി ശ്രീധരൻ, കെ എ സുരേന്ദ്രൻ,കൈപ്പാട്ടിൽ ശ്രീധരൻ,മുബാസ് കല്ലേരി,കെ പി പ്രമോദ്, പത്മനാഭൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE