നഷ്ടപരിഹാരത്തുക,സംസ്ഥാന അടിസ്ഥാനത്തിൽ ഏകീകൃത നിയമം കൊണ്ടു വരണം .


റോഡ് വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യപാരികൾക്കുള്ള നഷ്ടപരിഹാരം നിശ്ചിത നിയമവ്യവസ്ഥ പാലിക്കാതെ വിവിധ ഇടങ്ങളിൽ പലരീതിയിൽ നടപ്പിലാക്കുന്നത് കൊണ്ട് കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരും സർക്കാരും തമ്മിൽ ഉള്ള തർക്കം കോടതി കയറേണ്ടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ആയതുകൊണ്ടുതന്നെ പലറോഡ് വികസനവും അനിശ്ചിതമായി നീണ്ടു പോവുകയ്യാണ്. ഈ കാലദൈർഗ്യം ഒഴിവാക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ കൈവശക്കാരായ ഇരകൾക്കുള്ള നഷ്ടപരിഹാരത്തുക ഏകീകരിച്ചു നിയമം കൊണ്ട് വരണമെന്ന് വടകര മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 
അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം വടകര ടൗൺ ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ വെച്ച് ദേശീയപാത കർമ്മസമിതി ജില്ലാകൺവീനർ എ ടി മഹേഷിനെ ആദരിച്ചു. 
    അസോസിയേഷന്റെ മെമ്പർ മാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു.മുൻകാല വ്യാപാരി നേതാക്കളായ ടി നസിറുദ്ദീൻ ,കെ.എൻ കൃഷ്ണൻ ,ഒ വി ശ്രീധരൻ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. വടകര പാർക്കോ ഹോസ്പിറ്റലിന്റെ വ്യാപാരികൾക്കായുള്ള പ്രിവില്ലേജു കാർഡിന്റെ വിതരണഉത്ഘാടനവും ചടങ്ങിൽ നടന്നു .

പ്രസിഡണ്ട് എം അബ്ദുസ്സലാം അദ്ധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി സംസ്ഥാന സിക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ ഏരോത്ത് ഇഖ്‌ബാൽ ,കെ ടി വിനോദൻ ,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര , യൂത്ത് വിംഗ് ജില്ലാ ട്രഷറർ അമൽ അശോക് ,പി എ ഖാദർ ,വടകര മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എൻ .കെ ഹനീഫ് ,പി കെ രതീശൻ , ഒ. കെ സുരേന്ദ്രൻ ,എം .കെ രാഘൂട്ടി ,രഞ്ജിത്ത് കല്ലാട്ട് ,എ ടി കെ സാജിദ്, മുഹമ്മദലി വി കെ , കെ പി എ മനാഫ് ,കെ കെ അജിത് ,ഷസീർ സി എഛ് ,അജിനാസ് അബ്ദുല്ല എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE