കെ പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള മികച്ച ഗണിത ശാസ്ത്ര വിദ്യാർത്ഥിക്കുള്ള അവാർഡ് പൂജ തോട്ടത്തിലിന്.

മടപ്പള്ളി കോളേജ് പൂർവ വിദ്യാർത്ഥി കെ. പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള മികച്ച ഗണിത ശാസ്ത്ര വിദ്യാർത്ഥിക്കുള്ള അവാർഡ് അഴിയൂർ പൂജ തോട്ടത്തിലിന്.  മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗണിത ശാസ്ത്ര വിദ്യാർഥി ടി. പൂജക്ക്‌ പൂർവ വിദ്യാർത്ഥി സംഘടന ഓർമയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് മാനേജർ കെ. പി. പ്രമോദ് കുമാറിന്റെ സ്മരണക്കായുള്ള ആദരവ് ചരമ ദിനമായ ഓഗസ്റ്റ് 4ന് മടപ്പള്ളിയിൽ നടക്കും. ചടങ്ങിൽ പ്രശസ്ത ഗൈനകോളജിസ്റ്റും എഴുത്തു കാരനുമായ ഡോ. എ. കെ. രാജൻ  
ക്യാഷ് അവാർഡും പ്രശംസാ പത്രവും മൊമെന്റോയും അവാർഡ് ജേതാവിന് നൽകും. പ്രശസ്ത ഗായകൻ വി. ടി. മുരളി, കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പ്രീത , ഗണിത ശാസ്ത്ര വിഭാഗം മേധാവി വി. കെ.രൂപ, കോർപറേറ്റ് ട്രെയിനർ രാജമണി പുളിക്കുൽ, പി. പി. രാജൻ, സുരേഷ് പുത്തലത്ത് 
എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് പ്രമോദഅനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE