ഏകീകൃത സിവില്‍ കോഡ് വിഷയത്തിലെ സെമിനാറില്‍ ലീഗിന് സിപിഐഎമ്മിന്റെ ക്ഷണം



 രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഏക സിവില്‍ കോഡില്‍ സിപിഐഎം വിളിച്ചുചേര്‍ത്ത പ്രത്യേക കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന് ഔദ്യോഗിക ക്ഷണം. കഴിഞ്ഞ ദിവസം വൈകീട്ട് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഇന്ന് മലപ്പുറത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സമസ്തയുമായും വിഷയം ചര്‍ച്ച ചെയ്‌തെന്ന് പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post

WB AD


 


 

LIVE