നാടിന് അഭിമാനമായി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സ്മാർട്ട് കുറ്റ്യാടിയുടെ ആദരം.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ കുറ്റ്യാടി മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച സ്മാർട്ട് കുറ്റിയാടിയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളേയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും അനുമോദിച്ചത്. വടകര ടൗൺ ഹാളിൽ മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 10 ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും,11 ഹൈസ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 1266 വിദ്യാർഥികളെയാണ് ഉപഹാരം നൽകി ആദരിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീലത, കെ പി ചന്ദ്രി, കെ പി വനജ, ആർഡിഡി എം സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി റീന, പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ എം വിമല, കൂടത്താം കണ്ടി സുരേഷ്, സി എം യശോദ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അഷറഫ്, സബിത മണക്കുനി, കാട്ടിൽ മൊയ്തു, കെ കെ ബിജുള, നയീമ കുളമുള്ളതിൽ, ഒ ടി നഫീസ, കെ പി റീത്ത, വി കെ ജ്യോതിലക്ഷ്മി, ഡിഇഒ ഹെലൻ ഹൈസന്ത് മെന്റോസ്, പി കെ ദിവാകരൻ, കെ പി പ്രമോദ്, വടയക്കണ്ടി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കെ കെ ദിനേശൻ സ്വാഗതവും ഒ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE