നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവിനു കൈത്താങ്ങായി ആംബുലൻസ് നൽകി .

അറുന്നൂറിലധികം കിടപ്പിലായ രോഗികൾക്ക് ഹോംകെയർ പരിചരണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് യൂണിറ്റിന് നാദാപുരത്തുകാരനായ ഖത്തറിലെ യുവ വ്യവസായിയുടെ വക 8 ലക്ഷം രൂപയുടെ ആംബുലൻസ് നൽകി .
ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് വി വി മുഹമ്മദലി ഹോംകെയർ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി .
വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ സി കെ നാസർ ,,എം സി സുബൈർ , ജനീദ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , ഗ്രാമ പഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണൻ ,കുഞ്ഞമ്മദ് ഹാജി നാദാപുരം , അബ്ദുല്ല ഹാജി വളയം ,ഡോ : എം കെ മുംതാസ് , ഹെൽത്ത് ഇൻസ്പെകർ സുരേന്ദ്രൻ കല്ലേരി ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു .
നാദാപുരത്തെ നിലാവുള്ള ഹോംകെയർ ആംബുലൻസ് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച അവസ്ഥയിലാണ് .ഇത് സാരമായി പാലിയേറ്റിവ് പ്രവർത്തനത്തെ ബാധിക്കുന്ന സമയത്താണ് പാലിയേറ്റിവ് പ്രവർത്തനത്തിന് ഊർജ്ജം പകർന്നു കൊണ്ട് അത്യാധുനിക രീതിയുള്ള ഹോംകെയർ ആംബുലൻസ് പഞ്ചായത്തിന് ലഭിച്ചത് .ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , പാലിയേറ്റിവ് പ്രവർത്തകന്മാർ പങ്കെടുത്തു .

Post a Comment

Previous Post Next Post

WB AD


 


 

LIVE