വടകര :സീസൺ സമയങ്ങളിൽ ചുരുക്കം ദിവസത്തെ ലീവിന് നാട്ടിലേക്ക് വരുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കേരള സർക്കാരുകളോട് പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.രാജ്യത്തെ വികസനോൽ മുഖമായ കാര്യങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്ന പ്രവാസികളോട് ദ്രോഹ നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്ത യോഗം ശക്തമായി പ്രതിഷേധിച്ചു.
സംഘടയുടെ ജില്ലാ കൺവെൻഷൻ ജൂലായ് 29 ന് വടകരയിൻ വെച്ച് നടത്തൻ തീരുമാനിച്ചു.പ്രസ്തുത യോഗത്തിൽ സംഘടനയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി കെ മജീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ എൻ എ അമീർ യോഗം ഉൽഘാടനം ചെയ്തുരാജേഷ് കിണറ്റിൻകര, വളപ്പിൽ സലാം, ടി കെ അസിസ്, വി സി സേതുമാധവൻ, നാസർ മീത്തൽ, പി സി നജീബ്, രവി കുറുന്തോടി, ടി പി ഉസ്മാൻ, ഉമ്മർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.മുനീർ മൗലവി സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി കെ എൻ എ അമീർ ചെയർമാൻ വളപ്പിൽ സലാം ജനറൽ കൺവീനർ പി കെ മജിദ് ഹാജി ട്രഷറർ, രാജേഷ് കിണറ്റിൻകര, ടി കെ അസിസ്, വൈസ് ചെയർമാൻമാരും നാസർ മീത്തൽ, രവി കുറുന്തോടി, കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു.
Post a Comment